കനത്ത മഴയിൽ പാലം​ ഒലിച്ചുപോയി; വൈറലായി വിഡ​ിയോ

ഭോപാൽ: കനത്ത മഴയിൽ പാലം തകർന്ന്​ ഒലിച്ചുപോയി. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലാണ്​ സംഭവം. ദിവസങ്ങളായി തുടരുന്ന മഴയിൽ അപകടകരമായി ജലനിരപ്പ്​ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മണിഖേഡ​ പാലം​ തകർന്നത്​. ഭാഗങ്ങളായി ​വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്ന വിഡിയോ വൈറലാണ്​.

മധ്യപ്രദേശിലെ പ്രധാന നഗരമായ ഗ്വാളിയോറുമായി ഡാറ്റിയ ജില്ലയെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളിലൊന്നാണ്​ തകർന്നത്​. സമീപത്തെ അണക്കെട്ടിന്‍റെ 10 ഗേറ്റുകളും തുറന്നിരുന്നതായും പ്രളയബാധിത മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിച്ചതായും മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. ഇതേ പാലത്തിലാണ്​ 2013ൽ 115 തീർഥാടകർ അപകടത്തിൽപെട്ട്​ മരിച്ചിരുന്നത്​. പ്രശസ്​തമായ ദുർഗ ക്ഷേത്രം സ്​ഥിതി ചെയ്യുന്ന രതൻഗഢ്​ നഗരത്തിലേക്കുള്ള പ്രധാന മാർഗമാണ്​ ഈ പാലം.

ദിവസങ്ങളായി കനത്തുപെയ്യുന്ന മഴ ഏറ്റവും കൂടുതൽ നാശനഷ്​ടമുണ്ടാക്കിയ പ്രദേശങ്ങളിലൊന്നാണ്​ ഗ്വാളിയോർ. വ്യോമസേനയുടെ സഹായത്തോടെയാണ്​ ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നത്​. ​ 



Tags:    
News Summary - Watch: Bridge Swept Away In Flood Fury In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.