Posted On
date_range Updated On
date_range ബി.ജെ.പി പ്രതിഷേധത്തിനിടെ തേനിച്ചകളുടെ ആക്രമണം, എം.പി അടക്കമുള്ളവർക്ക് പരിക്ക്- വിഡിയോ
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രതിഷേധ പരിപാടിക്കിടെ തേനിച്ചകളുടെ കുത്തേറ്റ് എം.പി അടക്കമുള്ളവർക്ക് പരിക്ക്. കോലാറിലെ ഡെപ്യൂട്ടി കമീഷണർ ഓഫീസിന് മുന്നിലാണ് സംഭവം. കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തവരെ ആക്രമിച്ചത്. കർണാടക സർക്കാരിനെതിരെ കർഷക മോർച്ച നടത്തിയ സമരത്തിനിടെയിലാണ് ബി.ജെ.പി എം.പി എസ് .മുനിസ്വാമി അടക്കമുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റത്.
കൂടാതെ, പൊലീസുകാർക്കും സമരസ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയതോടെ തേനീച്ചകൾ കൂട്ടമായി എത്തുകയായിരുന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.