വഖഫ് ബിൽ ജെ.പി.സി: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മുസ്‌ലിം ലീഗ് എം.പിമാർ

ന്യൂഡൽഹി: വഖഫ് ബില്ലിൽ കേന്ദ്ര സർക്കാർ ജെ.പി.സി നടപടികൾ (സംയുക്ത പാർലമെന്‍ററി സമിതി) കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ജെ.പി.സി നടപടികൾ കൈകാര്യം ചെയ്ത രീതിയും മെമ്പർമാരുടെ അഭിപ്രായം അവഗണിക്കുകയും നിർദ്ദേശങ്ങൾ തള്ളുകയും ചെയ്ത ജെ.പി.സി അധ്യക്ഷന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. എന്നാൽ, അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. 

പ്രതിപക്ഷ നിര്‍ദേശങ്ങൾ തള്ളിയാണ് വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. കമ്മിറ്റിയിലെ പ്രതിപക്ഷ എം.പിമാര്‍ ബില്ലില്‍ 44 വ്യവസ്ഥകളിൽ ഭേദഗതികള്‍ നിർദേശിച്ചിരുന്നു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്. 

Tags:    
News Summary - Waqf Bill JPC: Muslim League MPs give notice for urgent resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.