അസൻസോൾ കലാപം: രാഷ്​ട്രീയം വിടാനൊരുങ്ങിയ തന്നെ മോദി വിലക്കിയെന്ന്​ ബാബുൾ സുപ്രിയോ

കൊൽക്കത്ത: പശ്ചിമബംഗാളിലെ അസന്‍സോളിലുണ്ടായ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞ് നിര്‍ത്തുകയായിരുന്നുവെന്ന് കേന്ദ്ര വ്യവസായ വകുപ്പ് സഹമന്ത്രിയും ഗായകനുമായ ബാബുള്‍ സുപ്രിയോ.  ട്വിറ്ററിലൂടെയാണ് ബാബുള്‍ സുപ്രിയോ കലാപവുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്.

ത​​​െൻറ മണ്ഡലമായ അസൻസോളിലുണ്ടായ വർഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് രാഷ്ട്രീയം വിടാന്‍ നിന്ന തന്നോട് പ്രധാനമന്ത്രി ഉറച്ച് നിന്ന് പോരാടാന്‍ ആവശ്യപ്പടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വഞ്ചനയും വ്യാജപ്രചാരണങ്ങളും അവഗണിച്ച് രാജ്യത്തിനായി നിരന്തരം പ്രവര്‍ത്തിക്കണം. ജനങ്ങളുടെ പുരോഗതിക്കായി തുടരണമെന്നും തന്നോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രചോദനമേറിയ വാക്കുകൾ പശ്ചിമബംഗാളിലെ വിദ്വേഷ രാഷ്​ട്രീയത്തിനും വ്യാജപ്രചരണങ്ങൾക്കും എതിരെ പേരാടാൻ ശക്തി തന്നു. മോദി ഗുജറാത്തിൽ ചെയ്​തപോലെ എല്ലായിടത്തും സമഗ്ര വികസനമെന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ്​ പ്രവർത്തിക്കുന്നതെന്നും സുപ്രിയോ ട്വീറ്റ്​ ചെയ്​തു. 

ഏതു ഹീന മാർഗത്തിലൂടെയും അധികാരം നിലനിർത്താൻ വേണ്ടിയാണ്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശ്രമിക്കുന്നത്​. മമത ഭരണത്തിലെത്തുന്നതിനു മുമ്പ്​ പ്രദേശത്തെ ഹിന്ദു മുസ്​ലിം വിഭാഗങ്ങൾ സാഹോദര്യത്തോടും ഒരുമയോടെയുമാണ്​ കഴിഞ്ഞിരുന്നത്​. അധികാരം നിലനിർത്തുന്നതിന്​ വിഭജിച്ചു ഭരിക്കുകയെന്ന നയമാണ്​ മമത നടപ്പാക്കുന്നതെന്നും ബാബ​ുൾ സുപ്രിയോ ആരോപിച്ച​ു. 

Tags:    
News Summary - Wanted to quit politics, but PM urged to fight on: Babul Supriyo- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.