വിശാഖപട്ടണം: 12 പേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ മാപ്പ് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമേഴ്സ്. ദുരന്തത്തിന്‍റെ ഇരയായവരുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണ്. വിഷവാതക ചോർച്ചയുടെ കാരണം കണ്ടെത്താൻ സർക്കാരിനൊപ്പം കമ്പനിയുടെ ജീവനക്കാരും പരിശ്രമിക്കുകയാണ്.
ഭാവിയിൽ ചോർച്ച ഉണ്ടാകാതിരിക്കാൻ ഫലപ്രദമായ നടപടികൾ അടിയന്തരമായി സ്വീകരിക്കും. പ്രദേശവാസികളുടെ ഉന്നമനത്തിനായി ഹൃസ്വവും ദീർഘവുമായ സഹായ പദ്ധതികൾ നടപ്പാക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ച പുലർച്ച 2.30ന് ആർ.ആർ. വെങ്കടപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി പോളിമേഴ്സിന്റെ ഫാക്ടറിയിലാണ് വിഷവാതക ചോർച്ചയുണ്ടായത്. സംഭവത്തിൽ 12 പേർ മരിച്ചു. ആയിരത്തിലേറെ പേർ ദുരന്തബാധിതരായി. സമീപ ഗ്രാമങ്ങളിലേക്കു പോലും വിഷവാതകം പടർന്ന് കൃഷിക്കും വളർത്തു മൃഗങ്ങൾക്കും വൻ നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.