Posted On
date_range Updated On
date_range ബൈക്കിൽ സഞ്ചരിക്കുന്ന വിഡിയോ പങ്കുവെച്ച് വിവേക് ഒബ്റോയി; പിഴയിട്ട് മുംബൈ പൊലീസ്
മുംബൈ: നിയമലംഘനത്തിന് ബോളിവുഡ് വിവേക് ഒബ്റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. മാസ്കും ഹെൽമറ്റും ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചതിനാണ് ശിക്ഷ. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിേന്റതാണ് നടപടി.
ഇതിനൊപ്പം വിവേക് ഒബ്റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിനാണ് കേസ്. വാലൈന്റൻ ദിനത്തിൽ ഭാര്യക്കൊപ്പം സഞ്ചരിക്കുേമ്പാഴാണ് ഒബ്റോയി പൊലീസിന്‍റെ പിടിയിലായത്.
ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ശിക്ഷയും മാസ്ക് ഇല്ലാത്തതിന് ഐ.പി.സി സെക്ഷൻ 188, 269 പ്രകാരം ഒബ്റോയിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.