Posted On
date_range Updated On
date_range ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് അന്തരിച്ചു
ചെന്നൈ: അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് കെ. വിശ്വനാഥന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിച്ചിരുന്നു. ആനന്ദിന് പുറമേ ഒരു മകനും മകളും കൂടിയുണ്ട്.
വിശ്വനാഥന്‍ ആനന്ദിന്‍റെ ഭാര്യ അരുണ ആനന്ദാണ് ഭർതൃപിതാവിന്‍റെ മരണവിവരം പുറത്തുവിട്ടത്. ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്‍കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ അനുസ്മരിച്ചു. 'ആനന്ദിന്‍റെ എല്ലാ ലോക ചാമ്പ്യൻഷിപ്പ് വിജയങ്ങളും നേരിൽ കാണാൻ അദ്ദേഹം എത്തിയിരുന്നു. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം തന്‍റെ മകനിൽ യഥാർഥ മൂല്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. മകന്‍റെ എല്ലാ വിജയങ്ങളിലും അഭിമാനം കൊണ്ടിരുന്നു' -അരുണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.