മുംബൈ: ഒഴിഞ്ഞ ലഗേജ് കണ്ടെയ്നർ എൻജിനിൽ വന്നിടിച്ച് വിസ്താരയുടെ എയർലൈൻ വിമാനത്തിന് തകരാർ. കൊറിയൻ വിമാനത ്തിൻെറ ലഗേജ്കണ്ടെയ്നറാണ് വിസ്താരയിൽ വന്നിടിച്ചത്. സംഭവം നടക്കുേമ്പാൾ യാത്രക്കാരോ ജീവനക്കാരോ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഒഴിഞ്ഞ ലഗേജ് കണ്ടെയ്നറുകൾ സുരക്ഷയോടെ കൈകാര്യം ചെയ്യണമെന്നാണ് ചട്ടം. കൊറിയൻ വിമാനത്തിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയും വിമാന തകരാർ മൂലവും ഏകദേശം 11ഓളം വിമാനങ്ങളുടെ സർവീസ് താളം തെറ്റി.
അതേസമയം, ശനിയാഴ്ച മുംബൈയിൽ കനത്ത മഴ തുടർന്നു. മഴമൂലം വിമാനത്താവളത്തിൻെറ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി. ഞായറാഴ്ചയും മഴയുണ്ടാകുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.