ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസാ കാലാവധി നീട്ടും

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ വിസാ കാലാവധി നീട്ടി നൽകുമെന്ന് കേന്ദ്ര സർക്കാർ. മെയ് മൂന്നു വരെ ഫീസ് ഈടാക്കാതെയാണ് വിസാ കാലാവധി നീട്ടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുനിയ ശലീല ശ്രീവാസ്തവ അറിയിച്ചു.

വിസാ കാലാവധി ഉടൻ കഴിയുന്നവർ മെയ് മൂന്നു വരെ നീട്ടാൻ അപേക്ഷ നൽകിയാൽ മതി. വിസയില്ലാതെ രാജ്യത്ത് കഴിയുന്നതിന് പിഴ ഈടാക്കില്ല. മെയ് 17 വരെ അധിക കാലാവധി ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൗരന്മാർക്കായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും. ഏഴു ദിവസം 24 മണിക്കൂറും സേവനം ലഭ്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ പുതിയ ടോൾ ഫ്രീ നമ്പറുകൾ (1930, 1944) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി അടിയന്തര പ്രതികരണ നമ്പർ '112' പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾക്ക് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സേവനങ്ങൾക്ക് ഈ നമ്പർ ഉപയോഗിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Visas of foreigners stranded in India due to extended till May 3 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.