???????? ????? ???????????? ????? ????????? ?????????? ??????????? (??????: ??.??.?)

യു.പിയിൽ 15 ജില്ലകളിലെ കോവിഡ്​​ ഹോട്ട് സ്പോട്ടുകൾ പൂർണമായി അടച്ചിടും

ലഖ്നോ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനത്തി​​െൻറ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ 15 ജില്ലകളിലെ പ്രദേശങ്ങൾ പൂർണമായ ി അടച്ചിടും. ഇത് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ചീഫ് സെക്രട്ടറി ആർ.കെ. തിവാരി അറിയിച്ചു. ഇവിടങ്ങളിലെ എല്ലാ വീടുകളിലും മുഴുവൻ അവശ്യസാധനങ്ങളും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്നോ, നോയിഡയിലെ വ്യവസായ ടൗൺഷിപ്പുകൾ ഉൾപ്പെടുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, മീറത്ത്, ആഗ്ര, ഷാമിൽ, ശഹരൻപുർ എന്നിവിടങ്ങളും ഇതിൽ ഉൾപ്പെടും. അതേ സമയം, 15 ജില്ലകൾ പൂർണമായും അടക്കുമെന്ന തെറ്റിദ്ധാരണയിൽ പരിഭ്രാന്തരായി ജനങ്ങൾ സാധനങ്ങൾ വാങ്ങാൻ കൂട്ടമായി ഇറങ്ങിയത് അധികൃതരെ കുഴക്കി. സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഇറങ്ങിയത് കോവിഡ് വ്യാപന ഭീഷണി ഉയർത്തിയിട്ടുണ്ട്. തുടർന്ന് 15 ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ മാത്രമാണ് അടക്കുകയെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

യു.പിയിൽ ഇതുവരെ 326 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 3 പേർ മരിച്ചു. 21 പേരുടെ അസുഖം ഭേദമായി.

Tags:    
News Summary - Virus hotspots in UP will be shut down completely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.