നാഗ്പൂർ: വീട്ടിലെ കിടപ്പു മുറിയിൽ തലയിണക്കടിയിൽ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തി. നാഗ്പൂരിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ജനങ്ങളിൽ വലിയ രീതിയിൽ ഭയം ഉണ്ടാക്കിയിരിക്കുകയാണ്. വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് വീട്ടിലെ കിടപ്പു മുറിയിലാണ് തലയിണക്ക് പിറകിലായി ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. പെട്ടെന്നു തന്നെ പാമ്പിനെ പിടികൂടി കാട്ടിലുപേക്ഷിച്ചു. എന്നാൽ, നഗരത്തിത്തിരക്കിലുള്ള വീട്ടിൽ വിഷപ്പാമ്പിനെ വീട്ടിനുള്ളിൽ കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ. വീട്ടിനുള്ളിലെ സോഫയിൽ പാമ്പിനെ കണ്ട വീഡിയോയും സാമൂഹ്യ മാധ്യമത്തിൽ തരംഗമാകുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, മഴക്കാലത്ത് പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ വേണ്ട രീതിയിൽ കരുതലും ശ്രദ്ധയും ജനങ്ങൾ പാലിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.