അസമിൽ പൊലീസ്​ മർദനത്തിൽ യുവാവ്​ കൊല്ലപ്പെ​ട്ടെന്ന്​ ആരോപിച്ച്​ പ്രതിഷേധം; സ്​റ്റേഷൻ ആക്രമിച്ചു

ദിസ്​പുർ: അസമിൽ പൊലീസ്​ മർദനത്തിൽ യുവാവ്​ കൊല്ലപ്പെ​ട്ടെന്ന്​ ആരോപിച്ച്​ പ്രദേശവാസികളുടെ പ്രതിഷേധം. അസമിലെ നാഗോൺ ജില്ലയി​ലാണ്​ സംഭവം.

കോവിഡ്​ 19 കർഫ്യൂ ലംഘിച്ചതിന്​ ​പൊലീസ്​ മർദിച്ച യുവാവ്​ മരിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിഷേധം.

യുവാവിന്‍റെ മൃതദേഹവുമായി പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രദേശവാസികൾ സ്​റ്റേഷനിലേക്ക്​ കല്ലെറിയുകയും ചെയ്​തു. ആക്രമണത്തിൽ പൊലീസ്​ വാഹനങ്ങളും തകർന്നു.

ഗെരേകി ഗ്രാമത്തിലെ ഷോയ്​ബ്​ അക്തറാണ്​ കഴിഞ്ഞദിവസം മരിച്ചത്​. ലോക്​ഡൗൺ ലംഘിച്ച്​ യുവാക്കൾ ക്രിക്കറ്റ്​ കളിക്കുകയായിരുന്നു. പൊലീസ്​ ഇവരെ മർദ്ദിക്കുകയും അടിച്ചോടിക്കുകയും ചെയ്​തു. ഗുരുതര പരിക്കേറ്റ അക്തർ പിന്നീട്​ മരിക്കുകയായിരുന്നുവെന്ന്​ പ്രദേശവാസികൾ പറയുന്നു.

അതേസമയം, അനധികൃതമായി ബെറ്റ്​ വെക്കുന്നതിനിടെ പൊലീസിനെ കണ്ടതോടെ അവർ ഓടി ​രക്ഷ​െപ്പടുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ​ വാദം.

സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്​ പ്രദേശവാസികൾ ആവശ്യ​െപ്പട്ടു. 

Tags:    
News Summary - Violent protest in Assam’s Nagaon after youth dies due to alleged police thrashing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.