നന്ദിഗ്രാമിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർവ മേദിനിപുർ ജില്ലയിലെ നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തക കൊല്ലപ്പെട്ടു. ആറം ഘട്ടത്തിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന തംലൂക് ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് നന്ദിഗ്രാം. ബുധനാഴ്ച രാത്രി ബൈക്കുകളിലെത്തിയ സംഘം നടത്തിയ ആക്രമണത്തിലാണ് രതിബാല അർഹി (38) കൊല്ലപ്പെട്ടത്.

ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃണമൂൽ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ നന്ദിഗ്രാമിൽ റോഡ് ഉപരോധിച്ചു. കടകൾ അടപ്പിക്കുകയുംചെയ്തു. അക്രമം നിയന്ത്രിക്കാൻ പ്രദേശത്ത് വൻ പൊലീസ് സേനയെയും ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.  

Tags:    
News Summary - Violence in Bengal's Nandigram: One dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.