വിക്രം ദേവ് ദത്ത് അടുത്ത ഡി.ജി.സി.എ ഡയറക്ടർ ജനറൽ

ന്യൂഡൽഹി: വിക്രം ദേവ് ദത്ത് അടുത്ത ഡി.ജി.സി.എ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തു. ഫെബ്രുവരി 28നായിരിക്കും അദ്ദേഹം ചുമതലയേൽക്കുക. അരുൺ കുമാറിന്റെ സൂപ്പർആനുവേഷൻ കഴിയുമ്പോഴായിരിക്കും വിക്രം ദേവ് ചുമതലയേൽക്കുക.

കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അദ്ദേഹം നിയമിതനായിരുന്നു. തുടർന്ന് എയർ ഇന്ത്യ​യെ ടാറ്റ ഗ്രൂപ്പിന് വിറ്റതിനെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. കേന്ദ്രസർക്കാറിലെ അഡീഷണൽ സെക്രട്ടറിയുടെ സേവന-വേതന വ്യവസ്ഥകളാണ് ഡി.ജി.സി.എ സെക്രട്ടറി ജനറലിനുണ്ടാവുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

1993 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ദത്ത. ഗോവ, മിസോറാം, ​കേന്ദ്ര കേഡർ എന്നിവയിൽ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ഡൽഹി സർക്കാറിന്റെ ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Vikram Dev Dutt appointed as next DGCA director general

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.