Posted On
date_range Updated On
date_range തമിഴക വെട്രി കഴക പതാകയിലെ ‘ആന’: ബി.എസ്.പി പരാതി കമീഷൻ തള്ളി
ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയകക്ഷിയായ ‘തമിഴക വെട്രി കഴക’ (ടി.വി.കെ)ത്തിന്റെ പതാകക്കെതിരായ ബി.എസ്.പിയുടെ പരാതി തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ടി.വി.കെയുടെ പതാകയിലെ ‘ആന’ തങ്ങളുടെ ചിഹ്നമാണെന്നായിരുന്നു ബി.എസ്.പിയുടെ പരാതി.
ആഗസ്റ്റ് 22നാണ് വിജയ് തന്റെ പാർട്ടി പതാക പുറത്തിറക്കിയത്. രാഷ്ട്രീയപാർട്ടികളുടെ പതാകകളിൽ കാണുന്ന ചിഹ്നങ്ങൾ സാക്ഷ്യപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും പതാക വിഷയത്തിൽ ഇടപെടാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.