ഛണ്ഡിഗഢ്: പഞ്ചാബിൽ നവവധു പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 'ചിത്ത' എന്ന ലഹരി വസ്തു നവവധു ഉപയോഗിക്കുന്ന വീഡിയോയാണ് പുറത്തായത്. പഞ്ചാബിൽ വിവാഹ ദിനത്തിൽ ഉപയോഗിക്കുന്ന വളകൾ അണിഞ്ഞ യുവതി മെഴുകുതിരിക്ക് മുമ്പിലിരുന്ന് ഫോയിൽ പേപ്പർ ഉപയോഗിച്ച് ചിത്ത വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഹെറോയിൻ, എൽ.എസ്.ഡി എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ലഹരി വസ്തുവാണ് ചിത്ത. ദൃശ്യങ്ങളിലെ ശബ്ദത്തിൽ നിന്ന് സ്ഥലം പൊലീസ് സ്റ്റേഷനാണെന്ന് വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ സമീപത്തുള്ള വസ്തുകളും പൊലീസ് സ്റ്റേഷനുകളിൽ ഉള്ളതാണ്.
പഞ്ചാബിലെ ലഹരി ഉപയോഗം മുമ്പ് തന്നെ കുപ്രസിദ്ധമാണ്. പലപ്പോഴും പൊലീസ് ഇക്കാര്യത്തിൽ പ്രതികൂട്ടിലായിട്ടുണ്ട്. മയക്കുമരുന്നിനെതിരെ നടപടി എടുക്കാത്തതിെൻറ പേരിൽ പലപ്പോഴും പൊലീസ് വിമർശനം നേരിട്ടു. ഇതിനിടെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.