ജയ് ശ്രീറാം വിളിക്കാത്തവർക്ക് ഖബർസ്ഥാൻ; ഗായകൻ വരുൺ ബാഹർ അറസ്റ്റിൽ

ലഖ്നോ: വിദ്വേഷം പ്രചരിപ്പിക്കുന്ന പാട്ട് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഗായകൻ വരുൺ ബാഹർ യു.പിയിൽ അറസ്റ്റിൽ. 'ജയ് ശ്ര ീറാം വിളിക്കാത്തവരെ ഖബർസ്ഥാനിലേക്ക് അയക്കും' എന്ന് തുടങ്ങുന്ന പാട്ടാണ് വരുൺ ബാഹർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരി പ്പിച്ചത്.

മൂന്ന് മിനുട്ട് ദൈർഘ്യമുള്ള പാട്ട് ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. 23നാണ് പാട്ട് പുറത്തുവിട്ടത്. കാവി വസ്ത്രം ധരിച്ച് വരുൺ ബാഹർ തന്നെയാണ് പാടുന്നത്. കയ്യിൽ വാളുമായി ഒരു കൂട്ടം ആളുകൾ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും കാവിയണിഞ്ഞ യുവാക്കൾ ഡാൻസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.

നിരവധി പരാതികൾ ഉയർന്നതോടെയാണ് പൊലീസ് വരുൺ ബാഹറിനെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്നു പേർ കൂടി ഇയാൾക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. വരുൺ ബാഹറിന്‍റെ വിവാദ പാട്ടുകൾക്കെതിരെ നേരത്തെയും കേസെടുത്തിട്ടുണ്ട്.

ജൻതാ മ്യൂസികൽ ആൻഡ് പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വരുൺ ബാഹറും രചയിതാവായ സന്തോഷ് സിങ് യാദവും ചേർന്ന് പ്രകോപനപരമായ പാട്ട് പുറത്തുവിട്ടത്. യാദവിനെയും മുകേഷ് പാണ്ഡേ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, തങ്ങളുടെ പാട്ട് വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന വാദം വരുൺ ബാഹറും രചയിതാവായ സന്തോഷ് സിങ് യാദവും നിഷേധിച്ചു. പാട്ടിൽ ഒരു മതത്തെ കുറിച്ച് പോലും പറയുന്നില്ല. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണ്. ഇതിനെക്കാൾ വിദ്വേഷകരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്നും ഇരുവരും പറഞ്ഞു.

Tags:    
News Summary - Varun Bahar, Singer of Controversial 'Bhejo Kabristan' Song Taken into Police Custody Amid Backlash -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.