ബിഹാറിൽ വോട്ടിങ്​ മെഷീൻ എറിഞ്ഞുടച്ചു; ബംഗാളിൽ പണിമുടക്കി

പാട്​ന: അഞ്ചാംഘട്ട ലോക്​സഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന ബിഹാറിലെ ഒരു ബൂത്തിൽ വോട്ടിങ്​ മെഷീൻ എറിഞ്ഞുടച്ചു. ച ാപ്രയിലെ 131ാം ബൂത്തിലെ വോട്ടിങ്​ മെഷീനാണ്​ രഞ്​ജിത്​ പാസ്വാൻ എന്നയാൾ എറിഞ്ഞുടച്ചത്​. ഇയാളെ പൊലീസ്​ അറസ്​റ്റ ്​ ചെയ്​തു.

അതേസമയം, പശ്​ചിമ ബംഗാളി​െല ചില ബൂത്തുകളിൽ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീൻ പ്രവർത്തനരഹിതമായി.

ഹൗറയിലെ സാൽകിയ മേഖലയിലുള്ള മൂന്ന്​ ബൂത്തുകളിലാണ്​ ​െമഷീൻ കേടായത്. ഇവിടങ്ങളിൽ ഇതുവരെയും പോളിങ്​ തുടങ്ങാനായിട്ടില്ല. മെഷീൻ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ്​ അധികൃതർ അറിയിച്ചത്​.

Tags:    
News Summary - Vandalising an EVM machine in Bihar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.