വാജ്പേയി ആശുപത്രിയിൽ 

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്​​പേ​യി​യെ ഡ​ൽ​ഹി​യി​​ൽ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി(​എ​യിം​സ്)​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2009 മു​ത​ൽ രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​യു​ന്ന 93 വ​യ​സ്സു​കാ​ര​നാ​യ വാ​ജ്​​പേ​യി​യെ സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക്കാ​ണ്​ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന്​ ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി.

വാ​ജ്​​പേ​യി​യു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി തൃ​പ്​​തി​ക​ര​മാ​ണെ​ന്ന് എ​യിം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​തി​വാ​യി ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​യിം​സി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. ഹൃ​ദ​യ​സ്​​തം​ഭ​നം ഉ​ണ്ടാ​യെ​ന്ന വാ​ർ​ത്ത​ക​ൾ എ​യിം​സ്​ നി​ഷേ​ധി​ച്ചു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വാ​ജ്​​പേ​യി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Vajpayee admitted to AIIMS for routine check-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.