ഒമ്പതാം ക്ലാസുകാരെൻറ കൊല സ്കൂളിനോടുള്ള പക മൂലമെന്ന്
വഡോദര: സ്കൂളിലെ ഒമ്പതാം ക്ലാസുകാരനെ 10ാം ക്ലാസ് വിദ്യാര്‍ഥി കൊന്നത് സ്കൂളിനോടുള്ള പക മൂലമെന്ന് റിപ്പോര്‍ട്ട്. വഡോദര ശ്രീഭാരതീയ വിദ്യാലയത്തിലെ 14കാരനായ ദേവ് തഡ്വിയെ വെള്ളിയാഴ്ചയാണ് സ്കൂളിലെ ശൗചാലയത്തില്‍ കുത്തേറ്റനിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായ 17കാരനാണ് അറസ്റ്റിലായത്. കുട്ടികളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് പൊലീസ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ഗൃഹപാഠം ചെയ്യാത്തതിന് വഴക്കുപറഞ്ഞ അധ്യാപകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് കൊല. സ്കൂളിന് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശിയാണ് കൊലക്ക് കാരണമെന്ന് പ്രതി മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. പെട്ടെന്ന് കോപിക്കുന്ന സ്വഭാവമാണ് കുറ്റാരോപിതനെന്ന് വഡോദര പൊലീസ് കമീഷണർ മനോജ് ശശിധർ പറഞ്ഞു.
പ്രതിയായ 17കാരനെ വല്‍സാഡിലെ ബന്ധുവീട്ടില്‍നിന്നാണ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യംചെയ്യാൻ ചില സന്നദ്ധപ്രവർത്തകരുടെ സഹായം പൊലീസ് തേടിയിരുന്നു. മൂന്നു വിദ്യാര്‍ഥികള്‍ കൊലക്ക് ദൃക്സാക്ഷികളാണ്. ശൗചാലയത്തില്‍ ദേവുമായി തര്‍ക്കിക്കുന്നതും കത്തികൊണ്ട് കുത്തുന്നതും കണ്ട് ഇവർ പുറത്തേക്ക് ഓടുകയായിരുന്നു.
പ്രതിയുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല. വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് ആയുധങ്ങളും മുളകുവെള്ളം നിറച്ച കുപ്പിയും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവ് തഡ്വി സ്കൂളിലെ ശൗചാലയത്തില്‍ വിദ്യാർഥി കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ വര്‍ഷം റയാന് ഇൻറര്‍നാഷനല്‍ സ്കൂളിലെ ഏഴു വയസ്സുകാരെൻറ കൊലപാതകവുമായി സാമ്യമുള്ളതാണ് ഈ കൊലയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.