18 വയസിന്​ മുകളിലുള്ളവർക്കുള്ള കോവിഡ്​ വാക്​സിൻ രജിസ്​ട്രേഷൻ ശനിയാഴ്ച തുടങ്ങും; രജിസ്​ട്രേഷൻ ഇങ്ങനെ

ന്യൂഡൽഹി: 18 വയസിന്​ മുകളിലുള്ളവർക്കുള്ള കോവിഡ്​ വാക്​സിൻ രജിസ്​േ​ട്രഷൻ ശനിയാഴ്ച തുടങ്ങും. മെയ്​ ഒന്ന്​ മുതലാണ്​ വാക്​സിൻ വിതരണം തുടങ്ങുക. കോവിൻ പോർട്ടലിലൂടെയാണ്​ രജിസ്​റ്റർ ചെയ്യേണ്ടതെന്ന്​ നാഷണൽ ഹെൽത്ത്​ അതോറിറ്റി സി.ഇ.ഒ ആർ.എസ്​ ശർമ്മ പറഞ്ഞു.

രജിസ്​റ്റർ ചെയ്യുന്നതിന്​ മുമ്പുണ്ടായിരുന്ന നടപടി​ക്രമം തന്നെയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക്​ ബുദ്ധിമുട്ടില്ലാതെ വാക്​സിനെടുക്കുന്നതിനായി വാക്​സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്​. ചില കേന്ദ്രങ്ങളിൽ റഷ്യയുടെ സ്​ഫുട്​നിക്​ വാക്​സിനും ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളോട്​ കോവിൻ പോർട്ടലിൽ വാക്​സിൻ ടൈം ടേബിൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്​.

കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്​റ്റർ ചെയ്യാം

  • cowin.gov.in എന്ന പോർട്ടലിലേക്ക്​ ലോഗ്​ ഓൺ ചെയ്​ത്​ മൊബൈൽ നമ്പർ നൽകുക
  • മൊബൈലിലേക്ക്​ എസ്​.എം.എസായി വരുന്ന ഒ.ടി.പി നൽകി വെരിഫൈ ബട്ടൺ അമർത്തുക
  • ഒ.ടി.പി കൃത്യമാണെങ്കിൽ രജിസ്​ട്രേഷൻ ഓഫ്​ വാക്​സിനേഷൻ പേജിലേക്ക്​ പോകും
  • പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ബട്ടൺ അമർത്തുക
  • രജിസ്​ട്രേഷൻ പൂർത്തിയായാൽ അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിലേക്ക്​ എത്തും. അക്കൗണ്ട്​ ഡീറ്റൈൽസ്​ പേജിൽ വാക്​സിനുള്ള അപ്പോയിൻമെന്‍റ്​ എടുക്കാം.
  • ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച്​ മൂന്ന്​ പേരുടെ വരെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിലുണ്ട്​.  
Tags:    
News Summary - Vaccine registrations for those above 18 to start from April 24, CoWin process remains same

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.