ഉത്തരാഖണ്ഡിലെ ഹിമപാതം; മരണസംഖ്യ 10 ആയി

ഡെറാഡൂൺ: ഉത്തരഖാണ്ഡിലെ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പർവതാരോഹകർ മരിച്ചു. 12പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെ 8.45ഓടെ 17,000 അടി ഉയരത്തിലാണ് ഹിമപാതം ഉണ്ടായത്. ഉത്തരകാശിയിലെ നെഹറു മൗണ്ടനിയറിംങ് ഇൻസ്റ്റിസ്റ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തിൽപ്പെട്ടത്. ഗർവാൾ ഹിമാലയ നിരകളിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

പ്രദേശത്ത് എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി ,സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, ഒക്ടോബർ ഒന്നിന് കേദാർനാഥ് ക്ഷേത്രത്തിന് സമീപവും ഹിമപാതമുണ്ടായിരുന്നു. 


Full View


Tags:    
News Summary - Uttarakhand:10 climbers killed, 30 trapped in Uttarkashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.