ചാർദാം യാത്ര: മൂന്ന് ജില്ലകൾക്ക് ഇളവ് അനുവദിക്കാനുള്ള തീരുമാനം നീട്ടി

ഡെറാഡൂൺ: ചാർദാം യാത്രയുടെ ഭാഗമായി ഉത്തരാഖണ്ഡിലെ മൂന്ന് ജില്ലകൾക്ക് ഇളവ് അനുവദിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നീട്ടി. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ ജില്ലകൾക്ക് ഇളവ് അനുവദിക്കാനുള്ള തീരുമാനമാണ് താൽകാലികമായി നീട്ടിയത്. ചാർദാം യാത്ര സംബന്ധിച്ച ഹരജി നൈനിറ്റാൾ ഹൈകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വക്താവും മന്ത്രിയുമായ സുബോദ് ഉനിയ അറിയിച്ചു.

ജൂൺ 16 മുതൽ ചാർദാം യാത്രക്ക് അനുമതി നൽകാൻ ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ ജില്ലക്കാർക്ക് ബന്ദ്രിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങൾ സന്ദർശിക്കാൻ സാധിക്കുമായിരുന്നു. യാത്രക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനത്തെ കർഫ്യൂ ജൂൺ 22വരെ സർക്കാർ നീട്ടിയിരുന്നു. ആഴ്ചയിൽ മൂന്നു ദിവസം കട കമ്പോളങ്ങളും അഞ്ചു ദിവസം ബേക്കറികളും തുറന്നു പ്രവർത്തിക്കാനും സഞ്ചാരത്തിന് ഒാട്ടോറിക്ഷകൾ ഉപയോഗിക്കാനും ഇളവ് നൽകിയിരുന്നു.

Tags:    
News Summary - Uttarakhand: Order for opening Chardham Yatra postponed for 3 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.