Posted On
date_range Updated On
date_range കനത്ത മഴ, ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ അഞ്ച് തീർഥാടകർ മരിച്ചു
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ചൗക്കി ഫാറ്റയ്ക്ക് കീഴിലുള്ള തർസാലിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് തീർഥാടകർ മരിച്ചു. ഇവർ സഞ്ചരിച്ച കാർ മണ്ണിനടിയിൽപെടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അപകടം. നിർത്താതെ പെയ്ത മഴയെതുടർന്ന് വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞത്.
തീർഥാടകർ സഞ്ചരിച്ച കാറിനു മുകളിലേക്കു പാറക്കല്ലുകൾ ഉൾപ്പെടെ ഇടിഞ്ഞുവീഴുകയായിരുന്നു. ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.
ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.