Photo Credit: PTI

ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്തിന്​ കോവിഡ്​. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.

താൻ കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയും രോഗം സ്​ഥിരീകരിക്കുകയും ചെയ്​തതായും രോഗലക്ഷങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്​ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ​ഉണ്ടെങ്കിൽ കോവിഡ്​ പരി​േശാധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. ​മുൻകരുതലിൻെറ ഭാഗമായി റാവത്ത്​ രണ്ടുതവണ നിരീക്ഷണത്തിൽ പോയിരുന്നു.

​ഡിസംബർ ആദ്യം ഉത്തരാഖണ്ഡ്​ മന്ത്രി രേഖ ആര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലെന്നും ഡോക്​ടർമാരുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ പോകുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Uttarakhand CM Trivendra Rawat tests positive for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.