ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്ക​വെ ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​നും പ്ര​തി​പ​ക്ഷ നേ​താ​വും അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി​യും നേ​ർ​ക്കു​നേ​ർ പൊ​രു​തു​ന്നു. ക​രു​ണാ​നി​ധി​യു​ടെ ജ​ന്മ​നാ​ടാ​യ തി​രു​വാ​രൂ​രി​ൽ​നി​ന്ന് സ്റ്റാ​ലി​നും ചെ​ന്നൈ മൈ​ലാ​പ്പൂ​രി​ൽ​നി​ന്ന് എ​ട​പ്പാ​ടി പ​ള​നി​സാ​മി​യും പ്ര​ചാ​ര​ണ പ​ര്യ​ട​നം തു​ട​ങ്ങി. ദി​വ​സ​വും നാ​ലും അ​ഞ്ചും മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും പ​ര്യ​ട​നം. തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യും. പ്ര​ത്യേ​ക പോ​യ​ന്റു​ക​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന. രാ​ത്രി പൊ​തു​യോ​ഗ​ത്തി​ൽ നീ​ണ്ട പ്ര​സം​ഗം. മോ​ണി​ങ് വാ​ക്ക് പ്ര​ചാ​ര​ണ​മാ​ണ് സ്റ്റാ​ലി​ൻ സ്റ്റൈ​ൽ. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ദി​വ​സ​വും പ്ര​ഭാ​ത ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്നു. ഇ​ട​ക്ക് ചാ​യ​ക്ക​ട​ക​ളി​ൽ ക​യ​റു​ന്നു. വീ​ട്ട​മ്മ​മാ​രു​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യും കു​ശ​ലം​പ​റ​ച്ചി​ൽ. ഇ​രു നേ​താ​ക്ക​ളു​ടെ​യും പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ട്.

‘ഇ​ത് ത​മി​ഴ്നാ​ട്-​ഡ​ൽ​ഹി പോ​രാ​ട്ടം’

തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ അ​ധി​കാ​ര​മേ​റി​യി​ട്ടി​ല്ലാ​ത്ത ഡി.​എം.​കെ ഇ​ത്ത​വ​ണ ഈ ​ച​രി​ത്രം തി​രു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ തു​റ​ന്ന പോ​രാ​ട്ടം ഇ​തി​ന് ത​ങ്ങ​ളെ തു​ണ​ക്കു​മെ​ന്നാ​ണ് ഡി.​എം.​കെ​യു​ടെ വി​ശ്വാ​സം. അ​ണ്ണാ ഡി.​എം.​കെ​യു​ടെ​ ​തോ​ളി​ൽ ത​മി​ഴ​ക​ത്ത് കാ​ലു​റ​പ്പി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ ത​ട​യി​ടാ​മെ​ന്നും സ്റ്റാ​ലി​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തൊ​രു ത​മി​ഴ്നാ​ട്-​ഡ​ൽ​ഹി പോ​രാ​ട്ട​മാ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ണ്ണാ ഡി.​എം.​കെ​യെ​യും എ​ട​പ്പാ​ടി​യെ​യും ബി.​ജെ.​പി പാ​ട്ട​ത്തി​നെ​ടു​ത്ത​താ​യാ​ണ് സ്റ്റാ​ലി​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​യി​ലാ​ടു​തു​റൈ​യി​ൽ ആ​രോ​പി​ച്ച​ത്. ലോ​ക്സ​ഭ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ അ​ണ്ണാ ഡി.​എം.​കെ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം ക​രു​ണാ​നി​ധി കു​ടും​ബ​വാ​ഴ്ച​യും അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ട​പ്പാ​ടി പ​ള​നി​സാ​മി തി​രി​ച്ച​ടി​ക്കു​ന്ന​ത്.

ട്രാ​ക്കി​ൽ ക​യ​റാ​തെ വി​ജ​യ്

പ്ര​ധാ​ന മു​ന്ന​ണി​ക​ൾ ര​ണ്ടാം ലാ​പ്പി​ലെ​ത്തി​യി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും(​ടി.​വി.​കെ) ന​ട​നും പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് ഇ​നി​യും ട്രാ​ക്കി​ൽ ക​യ​റി​യി​ട്ടി​ല്ല. ഒ​രു മാ​സ​ത്തി​നി​ടെ പ​ത്തോ​ളം ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യ് വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. എ​ഴു​തി​ക്കൊ​ണ്ടു​വ​ന്ന് ന​ട​ത്തു​ന്ന പ്ര​സം​ഗം പ​ര​മാ​വ​ധി പ​ത്തോ പ​തി​ന​ഞ്ചോ മി​നി​റ്റ് മാ​ത്ര​വും. ര​ണ്ടു​വ​ർ​ഷം മു​മ്പു​മാ​ത്രം രൂ​പ​വ​ത്ക​രി​ക്ക​​പ്പെ​ട്ട ടി.​വി.​കെ​ക്ക് ‘വി​സി​ൽ’ ആ​ണ് ചി​ഹ്നം. 41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​രൂ​ർ ദു​ര​ന്ത​ത്തി​നു​ശേ​ഷം പാ​ർ​ട്ടി​ക്ക് പ്ര​വ​ർ​ത്ത​ന​താ​ളം വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘അ​ൺ ടെ​സ്റ്റ​ഡ്’ ആ​യ ടി.​വി.​കെ​യോ​ട് സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും മു​ന്നോ​ട്ടു​വ​ന്നി​ല്ല. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ച്ച വി​ജ​യ് യു​ടെ ‘ജ​ന​നാ​യ​ക​ൻ’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡ് ത​ട​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി.

234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​ലൂ​ടെ ത​മി​ഴ​ക​ത്തെ ഇ​ള​ക്കി​മ​റി​ക്കാ​മെ​ന്നാ​ണ് ടി.​വി.​കെ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, വി​ജ​യ് യു​ടെ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ ആ​ളു കൂ​ടു​ന്നു​മു​ണ്ട്. ഇ​ത് പ​ക്ഷെ താ​ര​മെ​ന്ന ആ​രാ​ധ​ന​യാ​ണെ​ന്നാ​ണ് വി​മ​ർ​ശ​ക​പ​ക്ഷം. ഇ​ങ്ങ​നെ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടു​ന്ന​ത് ദു​ര​ന്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും പൊ​ലീ​സും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഡി.​എം.​കെ​യെ മാ​ത്രം ശ​ത്രു​പ​ക്ഷ​ത്ത് നി​ർ​ത്തി​യാ​ണ് വി​ജ​യ് പ്ര​സം​ഗി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ട​പ്പാ​ടി പ​ള​നി​സാ​മി മ​ത്സ​രി​ക്കു​ന്ന എ​ട​പ്പാ​ടി​യി​ൽ ടി.​വി.​കെ സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത് ചി​ല സൂ​ച​ന​യാ​ണെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Tags:    
News Summary - Stalin and Edappadi fill the field; Vijay is the underdog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.