Posted On
date_range Updated On
date_range യുപിയിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു
ലഖ്നോ: ഉത്തർപ്രദേശ് ഗംഗാ കനൽ റോഡിൽ ഉത്തർപ്രദേശ് റോഡ്‌വേസും എസ്യുവി കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഹരിദ്വാറിൽ നിന്ന് ഗാസിയാബാദിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസും എസ്‌യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ എസ്‍യുവിയിലുണ്ടായിരുന്ന അങ്കുർ ത്യാഗി(28), മോണ്ടി(25) എന്നിവരാണ് മരിച്ചത്. മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.