യു.പിയിൽ ഇന്നുമുതൽ 13 വരെ സമ്പൂർണ ലോക്​ഡൗൺ

ലഖ്​നോ: കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്​ വീണ്ടും സമ്പൂർണ ലോക്​ഡൗണിലേക്ക്​. വെള്ളിയാഴ്​ച രാവിലെ പത്തുമുതൽ ജൂലൈ 13 ന്​ വൈകിട്ട്​ അഞ്ചുവരെയാണ്​ സമ്പൂർണ ലോക്​ഡൗൺ. 

സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്​ സമ്പൂർണ ലോക്​ഡൗണിലേക്ക്​ നീങ്ങുന്നതെന്ന്​ ചീഫ്​ സെക്രട്ടറി രാജേന്ദ്ര തിവാരി അറിയിച്ചു. 

ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ നഗര -ഗ്രാമീണ മേഖല വ്യത്യാസമില്ലാതെ കടകളും വ്യാപാര സ്​ഥാപനങ്ങളും അടഞ്ഞുകിടക്കും. അവശ്യ സർവിസുകൾക്ക്​ മാത്രമാകും അനുമതി നൽകുക. കർശന നിയന്ത്രണങ്ങളോടെ വിമാന -ട്രെയിൻ സർവിസുകൾ നടത്തും. 

വ്യാഴാഴ്​ച പുതുതായി 1248 പേർക്കാണ്​ യു.പിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 862 പേർ ഇതുവരെ മരിക്കുകയും ചെയ്​തു. 10273 പേരാണ്​ സംസ്​ഥാനത്ത്​ നിലവിൽ ചികിത്സയിലുള്ളത്​. 

Tags:    
News Summary - Uttar Pradesh govt imposes lockdown till July 13 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.