Posted On
date_range Updated On
date_range യു.പിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, അഞ്ചുപേർക്ക് ഗുരുതര പരിക്ക്
ലക്ക്നോ: ഉത്തർ പ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. സുബൈർ (30) ആണ് മരിച്ചത്. എട്ടു മാസം പ്രായമുള്ള കുഞ്ഞും രണ്ട് സ്ത്രീകളുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.കെ.ടി പോലീസ് സ്റ്റേഷൻ ഏരിയയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊട്ടിത്തെറിയിൽ അയൽവാസിയുടെ വീടിനുൾപ്പെടെ തകരാർ സംഭവിച്ചു. ദുരന്തത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ നിർദേശിച്ചു.
പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും ഈ വർഷം സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നിരവധി ആളുകൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.