തുഷാർ മേത്ത പുതിയ സോളിസിറ്റർ ജനറൽ

ന്യൂഡൽഹി: തുഷാർ ​​​േമത്തയെ പുതിയ സോളിസിറ്റർ ജനറലായി നിയമിച്ച്​ കേന്ദ്രസർക്കാർ ഉത്തരവിറിക്കി. 10 മാസങ്ങൾക്ക്​ ശേഷമാണ്​ കേന്ദ്രസർക്കാർ സോളിസിറ്റർ നിയമനം നടത്തുന്നത്​. നിലവിൽ തുഷാർ മേത്ത അഡീഷണൽ സോളിസിറ്റർ ജനറലാണ്​.

കഴിഞ്ഞ വർഷം ഒക്​ടോബർ 20ന്​ രഞ്​ജിത്​ കുമാർ രാജിവെച്ചതോടെയാണ്​ സോളിസിറ്റർ ജനറൽ പദവിയിൽ ഒഴിവ്​ വന്നത്​. എന്നാൽ, ഡിസംബർ മാസത്തിലാണ്​ രഞ്​ജിത്​ കുമാറി​​​െൻറ രാജി കേന്ദ്രസർക്കാർ അംഗീകരിച്ചത്​. രാജി അംഗീകരിച്ചുവെങ്കിലും പകരം നിയമനം നടത്തിയിരുന്നില്ല.

ഗുജറാത്തിൽ നിന്നുള്ള മേത്ത 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ അഡീഷണൽ സോളിസിറ്റർ പദവിയിലെത്തിയത്​. പ്രധാനപ്പെട്ട പല കേസുകളിലും കേന്ദ്രസർക്കാറിനായി മേത്ത ഹാജരായിട്ടുണ്ട്​. ഇൻ​ഫർമേഷൻ ടെക്​നോളജി ആക്​ടിലെ 66എ വകുപ്പിനെതിരായ കേസിൽ കേന്ദ്രസർക്കാറിനായി ഹാജരായത്​ മേത്തയായിരുന്നു.

Tags:    
News Summary - ushar Mehta New Solicitor General of India-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.