വാഷിങ്ടൺ: ഇന്ത്യ ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചത് തന്നെ ഞെട്ടിപ്പിച്ചെന്ന് യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിെൻറ നിയുക്ത രഹസ്വാന്വേഷണ വിഭാഗം മേധാവി ഡൻ കോട്സ്. മുൻ സെനറ്റർ കൂടിയായ അദ്ദേഹം സെനറ്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ യു.എസ് പിറകിലാവുന്നത് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 15നാണ് ആന്ധ്രാപ്രദേശിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് 2ഡി, ഐ.എൻ.എസ് 1എ, ഐ.എൻ.എസ് 1ബി, യു.എസിെൻറ 96 ചെറു ഉപഗ്രഹങ്ങൾ, ഇസ്രയേൽ, കസാഖിസ്താൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
ചരിത്രവിജയത്തിന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി എന്നിവർ അഭിനന്ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.