ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ: ഇന്ത്യൻ നിയമത്തെ അഭിനന്ദിച്ച് അമേരിക്ക

വാഷിങ്ടൺ ഡി.സി: കോവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമം കൊണ ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക. ബ്യൂറോ ഒാഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫേഴ്സ് അസിസ്റ്റന്‍റ് സെക്രട്ട റി ആലിസ് വെൽ ആണ് അഭിനന്ദനം അറിയിച്ചത്. ജനങ്ങളെ സംരക്ഷിക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്ന് ആലിസ് വെൽ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ 120ലേറെ വർഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഇന്ത്യ ഓർഡിനൻസ് പുറത്തിറക്കിയത്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുറ്റകൃത്യത്തി​​ന്‍റെ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തി​​ന്‍റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാം.

ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്ക് കേടുപാട്​ വരുത്തിയാൽ വാഹനത്തിന്‍റെ മാർക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരിൽ നിന്ന് ഈടാക്കും. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.

Tags:    
News Summary - US Pleased with India's steps to protect healthcare workers combating COVID-19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.