കുടിയേറ്റക്കാരുമായി യു.എസിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തി

ചണ്ഡീഗഢ്‌: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടികാഴ്ചക്ക് ശേഷവും അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാർക്കെതിരെയുള്ള നടപടി തുടരുന്നു. അമേരിക്കയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറങ്ങി.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയത്. യു.എസ്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണിവരെ എത്തിച്ചത്. 112 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇതില്‍ 44 പേര്‍ ഹരിയാണക്കാരും 33 പേര്‍ ഗുജറാത്തികളും 31 പേര്‍ പഞ്ചാബികളും രണ്ടുപേര്‍ ഉത്തര്‍പ്രദേശുകാരുമാണ്. ഹിമാചല്‍ പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നുമുള്ള ഓരോരുത്തരും തിരിച്ചയക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി അഞ്ചിനാണ് നാടുകടത്തപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിമാനം ഇന്ത്യയിലെത്തിയത്. അമൃത്‌സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ 104 പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 116 പേരും ഉണ്ടായിരുന്നു.

ഇതിനിടെ, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ൾ അ​മൃ​ത്സ​റി​ൽ മാ​ത്ര​മി​റ​ക്കി പ​ഞ്ചാ​ബി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​മേ​രി​ക്ക നാ​ടു​ക​ട​ത്തു​ന്ന 119 ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള യു.​എ​സ് വി​മാ​ന​മെ​ത്തു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ വി​വാ​ദ​മു​ണ്ടാ​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങ​നെ​യാ​കു​മെ​ന്ന് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​മാ​ന​മി​റ​ങ്ങി​യ​ത്.അ​ന​ധി​കൃ​ത കു​ടി​യേ​റ്റം പ​ഞ്ചാ​ബി​ന്റെ മാ​ത്രം പ്ര​ശ്ന​മ​ല്ലാ​തി​രു​ന്നി​ട്ടും അ​ങ്ങ​നെ വ​രു​ത്താ​നാ​ണ് കേ​ന്ദ്രം ​ശ്ര​മി​ക്കു​ന്ന​​തെ​ന്ന് ആ​പ് നേ​താ​വും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭ​ഗ​വ​ന്ത് മാ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ശു​ദ്ധ ന​ഗ​ര​മാ​യ അ​മൃ​ത്സ​റി​നെ നാ​ടു​ക​ട​ത്താ​നു​ള്ള സ്ഥ​ല​മാ​ക്കി മാ​റ്റി​യ​തി​നെ​തി​രെ കേ​ന്ദ്ര വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തെ​ഴു​തി​യെ​ന്നും മാ​ൻ പ​റ​ഞ്ഞു. മാ​നി​നെ പ​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തു​വ​ന്ന​പ്പോ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി വി​ഷ​യം വൈ​കാ​രി​ക​മാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ബി.​ജെ.​പി കു​റ്റ​​പ്പെ​ടു​ത്തി.

നാ​ടു​ക​ട​ത്തു​ന്ന​വ​രെ​യും​കൊ​ണ്ടു​ള്ള യു.​എ​സ് വി​മാ​നം ഇ​റ​ക്കാ​ൻ എ​ന്തി​നാ​ണ് പ​ഞ്ചാ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ മ​നീ​ഷ് തി​വാ​രി​യും ചോ​ദി​ച്ചു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ണ്ടാ​യി​ട്ടും അ​വി​ടെ​െ​യാ​ന്നും വി​മാ​ന​മി​റ​ക്കാ​തെ പ​ഞ്ചാ​ബി​നെ അ​വ​മ​തി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags:    
News Summary - US Plane With 3rd Batch Of Illegal Indian Immigrants Lands In Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.