ന്യൂഡൽഹി: പി.എൻ.ബി സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് യു.എസ് അധികൃതർ. നീരവ് മോദി രാജ്യത്തുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യു.എസ് സർക്കാർ വ്യക്തമാക്കി.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ നീരവ് അമേരിക്കയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നീതിന്യായ വകുപ്പ് വക്താവിന്‍റെ പ്രതികരണം. നീരവ് മോദി ബെൽജിയത്തിലുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
പി.എൻ.ബി ബാങ്കിന്‍റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് േമാദി തട്ടിയെടുത്തുവെന്നാണ് ആരോപണം. നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റർ ഒാഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരൻറി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. എന്നാൽ, ഇൗ തുക ബാങ്കിന്‍റെ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരൻറി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്.
രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹൽ ചോക്സിയുടെയും പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.