​െചന്നൈയി​ലെ യു.എസ്​ കോൺസുലേറ്റി​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

 

​ചെന്നൈ: ​​െചന്നൈയിലെയു.എസ്​ കോൺസുലേറ്റി​െൻറ പ്രവർത്തനം താൽകാലികമായി നിർത്തി​െവച്ചതായി കോൺസുലേറ്റ്​ അറിയിച്ചു.  തിങ്കളാഴ്​ചയാണ്​  ഇത്​ സംബന്ധിച്ച പ്രസ്​താവന  പുറത്തിറക്കിയത്​. ഇനി മുതൽ കുറഞ്ഞ ജീവനക്കാരുമായിട്ടാവും കോൺസുലേറ്റ്​ പ്രവർത്തിക്കുക.

​െചന്നൈയിൽ താമസിക്കുന്ന ​അമേരിക്കൻ പൗരൻമാരോടെ അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാവാനും കോൺസുലേറ്റ്​ നിർദ്ദേശിച്ചിട്ടുണ്ട്​. പ്ര​ാദേശികമായ സംഭവങ്ങൾ നിരീക്ഷിക്കാനും കൂടുതൽ വാർത്തകൾക്കായി പ്ര​ാദേശിക 
ചാനലുകൾ നിരന്തരമായി ​ ശ്രദ്ധിക്കാനും കോൺസുലേറ്റ്​ പൗരൻമാർക്ക്​ നിർദ്ദേശം നൽകി​. 

സമാധാനപരമായ ഇപ്പോഴത്തെ അന്തരീക്ഷം മാറി കലാപത്തി​െൻറ സാഹചര്യം ഉണ്ടായാൽ അത്തരം സ്​ഥലങ്ങൾ നിന്നും മാറി നിൽക്കാനും വൻപ്രകടനങ്ങ​േളാ വലിയ ആൾകൂട്ടമോ കണ്ടാൽ അത്തരം സാഹചര്യം ഒഴിവാക്കാനും കോൺസുലേറ്റ്​ നിർദ്ദേശിച്ചിട്ടുണ്ട്​.

തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്​ഥിതി മോശമായതി​നെ തുടർന്നാണ്​ അമേരിക്കൻ കോൺസുലേറ്റ്​ മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുന്നത്​.
 

Tags:    
News Summary - US Consul in Chennai suspends routine services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.