അലീഗഢ്: പൊലീസ് വേട്ടയും ആർ.എസ്.എസ് ഗുണ്ടാവിളയാട്ടവുംകൊണ്ട് ഭീകരാവസ്ഥയില ായ ഉത്തർപ്രദേശിനെ രക്ഷിക്കാൻ വിശാല രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെ യർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യൂ.ആർ. ഇല്യാസ്. ബി.എസ്.പിയും എസ്.പിയും കോൺഗ് രസും മറ്റു പ്രാദേശിക കക്ഷികളും ഈ വിശാലസഖ്യത്തിെൻറ ഭാഗമാകണമെന്നും അലീഗഢ് മുസ്ലിം സർവകലാശാലയിൽ പ്രതിഷേധത്തിലുള്ള സമര പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം പൗരന്മാരുടെ ചോര കുടിക്കുന്ന കപട സന്യാസിയാണ് യു.പി മുഖ്യമന്ത്രി യോഗി ആതിത്യനാഥ്. ചകിതരും നിരാശരുമായിരിക്കുന്ന യു.പിയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ സംസ്ഥാനത്ത് മതേതര പാർട്ടികളുടെ വിശാല സമരഐക്യനിര രൂപപ്പെടണം. മാധ്യമങ്ങൾപോലും പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിക്കാത്ത യു.പിയിലെ പൊലീസ് അതിക്രമങ്ങൾ വെളിച്ചം കാണാൻ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സംഘം യു.പി സന്ദർശിക്കണം.
സംഘ്പരിവാർ ബന്ധമുള്ള പൊലീസിനെ ഉപയോഗിച്ച് കാമ്പസിൽ ഗുണ്ടാവിളയാട്ടത്തിന് നേതൃത്വം കൊടുത്ത വൈസ്ചാൻസലറെയും രജിസ്ട്രാറെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാക്കളായ ഷിമാ മുഹ്സിൻ, റസാഖ് പാലേരി, സിറാജ് താലിബ് എന്നിവരും സംസാരിച്ചു. യു.പിയിലെ സംബാലിൽ ബി.ജെ.പി സംഘം വെടിവെച്ചുകൊന്ന ഷഹ്സാദിെൻറയും പൊലീസ് വെടിവെപ്പിൽ മരിച്ച ബിലാലിെൻറയും വീടുകൾ വെൽഫെയർ പാർട്ടി സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.