യു.പിയില്‍ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ യു.എ.പി.എ ചുമത്തി

ലഖ്നോ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യു.പിയില്‍ വെച്ച് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇവര്‍ എന്നാണ് യു.പി പൊലീസിന്‍റെ വാദം. യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവര്‍ യു.പിയിലെ പ്രധാന സ്ഥലങ്ങളില്‍ അക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നതായുമാണ് പൊലീസ് ആരോപിക്കുന്നത്. യു.പി പൊലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ പൊലീസിന്‍റേത് കെട്ടിച്ചമച്ച കേസാണെന്നും സംഭവം അപലപനീയമാണെന്നും പോപുലര്‍ ഫ്രണ്ട് അറിയിച്ചു. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫിറോസ് നിരപരാധിയാണെന്ന് കുടുബാംഗങ്ങളും പറയുന്നു. ഇത് വരെ ഒരു കേസ് പോലും ഫിറോസിനെതിരെ ഉണ്ടായിട്ടില്ലെന്നും യു.പി പൊലീസ് ഫിറോസിനെ മനഃപൂര്‍വം കുടുക്കിയതാണെന്നും ഭാര്യ പ്രതികരിച്ചു.

Tags:    
News Summary - UPA charges against Popular Front activists arrested in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.