സ്വാത​ന്ത്ര്യദിനത്തലേന്ന് യു.പിയിൽ യുവാവിനെ തല്ലിക്കൊന്നു

ഫിറോസാബാദ്: പഴയ വൈരാഗ്യത്തിന്റെ പേരിൽ ഷിക്കോഹാബാദ് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മാധവ്ഗഞ്ചിൽ 25കാരനായ യുവാവിനെ തല്ലിക്കൊന്നു.

ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. നാസിർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛത്തൻപൂർ നിവാസിയായ വികാസിന് (25) ഷിക്കോഹാബാദിലെ ചിലരുമായി ശത്രുതയുണ്ടായിരുന്നതായി പൊലീസ് സൂപ്രണ്ട് (റൂറൽ) അഖിലേഷ് നാരായൺ പറഞ്ഞു.

ഞായറാഴ്ച രാത്രി വികാസ് ഷിക്കോഹാബാദിൽ നിന്ന് മടങ്ങുമ്പോൾ ഇയാളുടെ സാന്നിധ്യമറിഞ്ഞെത്തിയ മറുവിഭാഗം മാധവ്ഗഞ്ചിനു സമീപം തടഞ്ഞു. തുടർന്ന് വടി ഉപയോഗിച്ച് മർദ്ദിച്ചു. തലക്ക് അടിയേറ്റാണ് വികാസ് മരിച്ചത്.

കുടുംബാംഗങ്ങൾ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും എസ്.പി പറഞ്ഞു.

Tags:    
News Summary - UP: Youth beaten to death over enmity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.