മനുഷ്യാവകാശ ലംഘനം; തുടർച്ചയായി മൂന്നാം കൊല്ലവും യു.പി തന്നെ മുന്നിൽ

രാജ്യത്തെ മനുഷ്യാവകാശ ലംഘന കേസുകളിൽ തുടർച്ചയായി മൂന്നാം കൊല്ലവും ഒന്നാം സ്​ഥാനം നിലനിർത്തി ഉത്തർ പ്രദേശിലെ യോഗി സർക്കാർ. രാജ്യത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളിൽ 40 ശതമാനവും ഉത്തർ പ്രദേശിലാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറത്ത്​. ഈ വർഷം ഒക്ടോബർ 31 വരെ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകളാണിത്.

രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകൾ വർധിക്കുന്നുണ്ടോ എന്ന ഡി.എം.കെ എം.പി എം. ഷൻമുഖത്തിന്‍റെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് രേഖാമൂലമുള്ള മറുപടി നൽകിയത്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനും അത്തരം വിവരങ്ങൾ ക്രോഡീകരിക്കാനും ചുമതലപ്പെടുത്തിയത് ദേശീയ മനുഷ്യാവകാശ കമ്മീഷനെയാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് 2018-19ൽ 89,584 മനുഷ്യാവകാശ ലംഘന കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

2019-20ൽ 76,628 ആയും 2020-21 ൽ 74,968 ആയും കുറഞ്ഞു. 2021-22ൽ ഒക്ടോബർ 31 വരെ 64,170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കേസുകളിൽ ഉത്തർപ്രദേശിൽ 2018-19ൽ 41,947 കേസുകളും 2019-20ൽ 32,693 കേസുകളും 2020-21ൽ 30,164 കേസുകളും 2021-22ൽ 24,242 കേസുകളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 2018-2019-ൽ 6,562, 2019-2020-ൽ 5,842, 2020-2021-ൽ 6,067, ഈ വർഷം ഒക്ടോബർ 31 വരെ 4,972 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യു.എ.പി.എ നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം പെയ്യുന്ന സംസ്​ഥാനവും യു.പി ആണെന്ന നിലക്കുള്ള കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Tags:    
News Summary - U.P. tops list in human rights violation cases 3rd year in row: MHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.