ടി.ടി.ഇ രാജു സിങിനെ പൊലീസ് പിടികൂടിയപ്പോൾ
ലഖ്നോ: ഓടുന്ന ട്രെയിനിനുള്ളിൽ യുവതിയെ ടി.ടി.ഇ (ട്രാവലിങ് ടിക്കറ്റ് എക്സാമിനർ) യും മറ്റൊരാളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ സംഭാലിലാണ് ഞെട്ടിക്കുന്ന സംഭവം. ലിങ്ക് എക്സ്പ്രസ് ട്രെയിനിന്റെ എസി കമ്പാർട്ടുമെന്റിനുള്ളിലാണ് യുവതി ദാരുണമായി പീഡിപ്പിക്കപ്പെട്ടത്.
'ചന്ദൗസിയിൽ നിന്ന് പ്രയാഗ്‌രാജിന് സമീപം സുബേദർഗഞ്ചിലേക്ക് പോകുകയായിരുന്ന യുവതിയോടാണ് രാജു സിങ് എന്ന ടി.ടി.ഇയുടെ ക്രൂരത. അലിഗഡിന് സമീപം ട്രെയിൻ എത്തിയപ്പോൾ എസി ഫസ്റ്റ് ക്ലാസ് കോച്ചിനുള്ളിൽ വെച്ച് രാത്രി 10 മണിയോടെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി ആക്രമിക്കപ്പെടുമ്പോൾ രാജു സിങിനോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു'- ചന്ദൗസി എസ്.എച്ച്.ഒ കെബി സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ടി.ടി.ഇയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചു. രണ്ടാം പ്രതി ഒളിവിലാണെന്ന് യു.പി പൊലീസും അറിയിച്ചു.
ഈ മാസം ആദ്യം യുപിയിലെ ഇറ്റാവ ജില്ലയിൽ ജനുവരി 15ന് സമാനമായ സംഭവം നടന്നിരുന്നു. ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് റെയിൽവേ ജീവനക്കാരനാണ് അന്ന് പിടിയിലായത്.
മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് മഹോബയിലുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് പോകാനാണ് പെൺകുട്ടി ട്രെയിൻ കയറിയത്. തുടർന്ന് ട്രെയിൻ വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ കുട്ടിയെ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.