യു.പി മന്ത്രി കോവിഡ്​ ബാധിച്ച്​ മരിച്ചു

ലഖ്​നോ: ഉത്തർപ്രദേശ്​ മന്ത്രി ഹനുമാൻ മിശ്ര കോവിഡ്​ ബാധിച്ച്​ ​മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്​നോവിലെ സഞ്​ജയ്​ ഗാന്ധി പോസ്റ്റ്​ ഗ്രാജുവേറ്റ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.

കോവിഡ്​ സഥിരീകരിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.

ഉത്തർ പ്രദേശിലും മഹാരാഷ്​ട്രയിലുമാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. മഹാരാഷ്​ട്രയിൽ 58,924 പേർക്കും യു.പിയിൽ 28,211 ​േപർക്കും ഡൽഹിയിൽ 23,686 പേർക്കുമാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചത്​.

കോവിഡ്​ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ യു.പി സർക്കാർ സംസ്​ഥാനത്ത്​ കൊറോണ കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 24വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടു​ത്തുകയും ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - UP minister Hanuman Mishra dies suffering from Covid-19 in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.