ലഖിംപൂർ ഖേരിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീകൊളുത്തി യുവാവ്

ലഖ്‌നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പൊലീസ് സ്റ്റേഷന് സമീപമെത്തി സ്വയം തീകൊളുത്തി യുവാവ്. പൊലീസ് എസ്.എച്ച്.ഒ, ഗുണ്ടകൾ എന്നിവർ ഒത്തുകളിച്ച് ഉപദ്രവിക്കുകയും തന്നിൽനിന്ന് പണം പിടിച്ചുപറിക്കുകയും ചെയ്തു എന്ന് പറഞ്ഞാണ് യുവാവ് പൊലീസ് സ്റ്റേഷൻ സമുച്ചയത്തിന് സമീപം ബുധനാഴ്ച വൈകിട്ട് സ്വയം തീകൊളുത്തിയത്. ശിവം ഗുപ്ത എന്നയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തി​ന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടാക്സി ഡ്രൈവറാണ് ഇയാൾ.

പ്രാദേശിക ഗുണ്ടകൾ തന്റെ ടാക്സി പിടിച്ചെടുക്കുകയും ലോക്കൽ പൊലീസ് ഓഫീസറുമായി ഒത്തുകളിച്ച് തന്നിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - UP Man Sets Himself On Fire Near Police Station Over Alleged Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.