റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ ഒരാ​െ​ള വെടിവെച്ച്​ കൊന്നു

ലഖ്​നോ: റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ ഉത്തർപ്രദേശിൽ ഒരാളെ വെടിവെച്ച്​ കൊന്നു. ദുർജാൻപുർ ഗ്രാമത്തിലെ ബലിയ ഏരിയയിലാണ്​ സംഭവമുണ്ടായത്​. ജയ്​പ്രകാശാണ്​ കൊല്ലപ്പെട്ടത്​.

റേഷൻകടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ഗ്രാമപഞ്ചായത്തിൽ യോഗം വിളിച്ചിരുന്നു. ഇതിന്​ ശേഷം ധീരേന്ദ്ര പ്രജാപതിയെന്നയാൾ ജയ്​പ്രകാശിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്​ യോഗം റദ്ദാക്കിയതെന്ന്​ പൊലീസ്​ സുപ്രണ്ട്​ ദേവേന്ദ്ര നാഥ്​ പറഞ്ഞു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഗ്രാമത്തിലെ ക്രമസമാധാനനില പരിപാലിക്കാൻ അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ്​ സുപ്രണ്ട്​ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട്​ എസ്​.ഡി.എം, സർക്കിൾ ഓഫീസർ, പൊലീസ്​ ഉദ്യോഗസ്ഥർ എന്നിവരെ സസ്​പെൻഡ്​ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉത്തരവിട്ടു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - UP: Man killed in firing after dispute over allotment of ration shops in Ballia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.