യു.പി രാജ്യത്തെ ഏറ്റവും വികസിക്കുന്ന സംസ്ഥാനം, സുരക്ഷയിൽ ഒന്നാമത്​ -യോഗി

ഗൊരഖ്​പൂർ: രാജ്യത്തെ​ ഏറ്റവും വളരുന്ന സാമ്പത്തിക വ്യവസ്ഥയുള്ള സംസ്ഥാനം ഉത്തർപ്രദേശ്​ ആണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഉത്തർപ്രദേശ്​ പൊതുപരിപാടിയിൽ സംസാരിക്കവേയാണ്​ യോഗിയുടെ അഭിപ്രായ പ്രകടനം.

''ഉത്തർ പ്രദേശ്​ മാറുകയാണ്​. രാജ്യത്തെ ഏറ്റവും വളരുന്ന സമ്പദ്​ വ്യവസ്ഥ ആയിക്കഴിഞ്ഞു. കേന്ദ്രത്തിന്‍റെ 44 പദ്ധതികൾ നടപ്പാക്കുന്നതിൽ ​യു.പി രാജ്യത്ത്​ ഒന്നാമതാണ്​. കൂടാതെ നിക്ഷേപക അവസരങ്ങളും ഉണ്ട്​.

ഇ​േപ്പാൾ സുരക്ഷ മേഖലയിൽ യു.പി രാജ്യത്ത്​ ഒന്നാമതാണ്​. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 30,000 വനിത പൊലീസുകാരെ സ്​ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്കായി നിയമിച്ചു.

മുമ്പ്​ വൈദ്യുതി തടസ്സ​െപ്പടുമായിരുന്നു. പാവങ്ങൾക്ക്​ റേഷൻ കിട്ടിയിരുന്നില്ല. സ്​ത്രീകൾ സുരക്ഷിതരായിരുന്നില്ല. ഇപ്പോൾ എല്ലാം മാറി. മോദിയുടെ നേതൃത്വത്തിൽ ഗൊരഖ്​പൂർ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യസ്ഥാപനങ്ങളുടെയും കേന്ദ്രമാകുകയാണ്​'' - യോഗി പറഞ്ഞു. 

Tags:    
News Summary - UP is emerging economy of country, best in security- CM Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.