'ഹിന്ദു സ്​ത്രീകൾക്ക്​ മൈലാഞ്ചി ഇടാൻ മുസ്​ലിംകൾ പാടില്ല'; ഹരിയാലി തീജിൽ ഭീഷണിയുമായി ക്രാന്തി സേന

ന്യൂഡൽഹി: മൺസൂണിനെ വരവേൽക്കാൻ ഉത്തരേ​ന്ത്യയിൽ നടത്തുന്ന ഉത്സവമായ ഹരിയാലി തീജി​െൻറ മറവിൽ മുസ്​ലിംകൾ​െക്കതിരേ വിദ്വേഷ പ്രചരണവുമായി ഹിന്ദു സംഘടന. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ മൈലാഞ്ചിയിടലിന്​ മുസ്​ലിംകൾ പാടില്ലെന്നാണ്​ ക്രാന്തി സേന തിട്ടൂരം ഇറക്കിയത്​. മുസ്​ലിംകൾ മൈലാഞ്ചി ഇടുന്നു​ണ്ടോ എന്ന്​ പരിശോധിക്കാൻ പ്രത്യേക പരിശോധനയും ക്രാന്തിസേന നടത്തി. മുസാഫർനഗറിലെ മാർക്കറ്റിൽ ഇവർ ഭീഷണിയുമായി ചുറ്റിത്തിരിയുന്നതി​െൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്​.


'ഇത്തരം ജോലികളുടെ മറവിൽ, മുസ്​ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് ലവ് ജിഹാദിൽ കുടുക്കുന്നു'-ക്രാന്തി സേന ജനറൽ സെക്രട്ടറി മനോജ് സൈനി പറഞ്ഞു. 'മുസ്​ലിം യുവാക്കളെ ഹിന്ദു സ്ത്രീകൾക്ക്​ മെഹന്ദി ഇടാൻ അനുവദിക്കരുതെന്ന്​ ഞങ്ങൾ നിരവധി കടയുടമകളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​​'-മനോജ് സൈനി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പോലീസ് എഫ്ഐആർ ഫയൽ ചെയ്​തു​. ക്രാന്തി സേനയിലെ 51 അംഗങ്ങൾക്കെതിരെയാണ്​ കുറ്റപത്രം തയ്യാറാക്കിയത്​. 51 പേരിൽ 11 പേരെ തിരിച്ചറിഞ്ഞതായും പൊലീസ്​ പറഞ്ഞു. 'എന്താണ്​ ഇവരുടെ ലക്ഷ്യമെന്ന്​ അറിയില്ല. മതത്തി​െൻറ അടിസ്​ഥാനത്തിൽ എങ്ങിനെയാണ്​ മൈലാഞ്ചി ഇടുന്നതിന്​ ആളെ ഏർപ്പെടുത്തുക. ഞങ്ങളെ തേടിവരുന്ന ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും വിശ്വാസത്തെക്കുറിച്ച് ഒരിക്കലും ചോദിച്ചിട്ടില്ല'-പ്രദേശത്തെ ഒരു കടയുടമ ടൈംസ്​ ഒാഫ്​ ഇന്ത്യയോട്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.