മുസഫർ നഗർ കലാപകേസുകൾ പിൻവലിച്ച്​ യു.പി സർക്കാർ; പിൻവലിച്ചത്​ കൊള്ളയടക്കമുള്ള 77 കേസുകൾ

ന്യൂഡൽഹി: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത, ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന 77 കേസുകൾ ഒരു കാരണവും കാണിക്കാതെ ഉത്തർപ്രദേശ്​ സർക്കാർ പിൻവലിച്ചതായി അമിക്കസ്​ ക്യൂറി സുപ്രീം കോടതിയിൽ. കലാപത്തിൽ ആകെ 510 കേസുകളാണ്​ എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ്​ ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ്​ ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.

510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്​തു. തുടർന്നാണ്​ 77 കേസുകൾ​, സി.ആർ.പി.സിയിലെ 321ാം വകുപ്പ്​ പ്രകാരം പിൻവലിച്ചതായി സർക്കാർ അറിയിച്ചത്​. പിൻവലിച്ചതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതിലെ ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ്​. ഇങ്ങനെ പിൻവലിച്ച 77 കേസുകൾ ഹൈ​േകാടതി പുനരവലോകനം ചെയ്യേണ്ടതുണ്ട്​ എന്നും അമിക്കസ്​ ക്യൂറി റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - UP government withdraws Muzaffar nagar riot cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.