നോട്ടുകെട്ടുകൾക്ക് നടുവിലിരുന്ന് ഭാര്യയും മകനും സെൽഫി എടുത്തു; പൊലീസുകാരനെതിരെ അന്വേഷണം

ന്യൂഡൽഹി: നോട്ടുകെട്ടുകൾക്കൊപ്പമിരുന്ന് ഭാര്യയും മകനും എടുത്ത സെൽഫി പൊലീസുകാരന് പണിയായി. യു.പിയിലെ ഉന്നാവോയിലാണ് സംഭവം.

500 രൂപയുടെ നോട്ടുകെട്ടുകളുടെ നടുവിലിരുന്ന് ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും സെൽഫി എടുത്ത് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേഷൻ ഇൻ ചാർജ് രമേശ് ചന്ദ്ര സഹാനിക്കെതിരായാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇയാ​ളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും രണ്ട് കുട്ടികളും ഒരു കട്ടിലിൽ ഒരു വലിയ പണക്കൂമ്പാരത്തിനു നടുവില്‍ ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകെട്ടുകള്‍ക്ക് ഇടയിലായിരുന്നു രമേശിന്‍റെ കുടുംബത്തിന്റെ സെല്‍ഫി. 2021 നവംബർ 14 ന് കുടുംബ സ്വത്ത് വിറ്റപ്പോൾ എടുത്തതാണ് ഫോട്ടോയെന്നാണ് സഹാനി പറയുന്നത്.

Tags:    
News Summary - UP cop in trouble after wife, children take selfie with bundles of Rs 500 notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.