നിങ്ങൾ വിശ്വാസം കൊണ്ടാണ് കളിക്കുന്നത്; മമതയുടെ ​'മൃത്യു കുംഭ്' പരാമർശത്തിൽ യോഗി ആദിത്യനാഥ്

ലഖ്നോ: പ്രയാഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മഹാകുംഭമേളയെ മൃത്യു കുംഭ് എന്നായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചത്.

പ്രയാഗ് രാജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനുവരി 30ന് 29 ​പേർ മരണപ്പെട്ട സംഭവം മുൻനിർത്തിയായിരുന്നു മമതയുടെ പരാമർശം. ''ഈ മൃത്യു കുംഭമേള, മഹാ കുംഭമേളയെ ബഹുമാനിക്കുന്നു. ഗംഗാ മാതാവിനെയും ബഹുമാനിക്കുന്നു. എന്നാൽ ഇവിടെ ഒന്നിനും ആസൂത്രണമില്ല. എത്രപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.''-എന്നായിരുന്നു മമത പറഞ്ഞത്.

ഇതിനു മറുപടി പറയരെയാണ് നിങ്ങൾ വിശ്വാസം കൊണ്ടാണ് കളിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചത്.

ആഗോള പരിപാടിയായ മഹാകുംഭമേളക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഓരോ ദിവസവം നടന്നുകൊണ്ടിരിക്കുന്നതെന്നും കുംഭമേളക്ക് പ്രത്യേക പാർട്ടിയുമായോ സംഘടനയുമായോ ബന്ധമില്ലെന്നും യോഗി പറഞ്ഞു. ഇതുവരെയായി 56.25 കോടി ഭക്തർ പ്രയാഗ് രാജിലെത്തി ​സ്നാനം പൂർത്തിയാക്കി കഴിഞ്ഞു. മഹാകുഭമേള നടത്താൻ സാധിച്ചത് തന്റെ സർക്കാറിന്റെ ഭാഗ്യമായി കരുതുന്നുവെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - UP CM Yogi Adityanath hits back at CM Mamata Banerjee over Mrityu Kumbh remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.