ഗോണ്ട: ബി.ജെ.പി ഓഫിസിൽ വെച്ച് പ്രവർത്തകയുമായുള്ള അശ്ലീലരംഗങ്ങളുടെ വിഡിയോദൃശ്യം സമൂഹ മാധ്യമത്തിൽ വൈറലായതിനെത്തുടർന്ന് പാർട്ടി ഗോണ്ട ജില്ല പ്രസിഡന്റ് അമർ കിഷോർ കശ്യപിനെ പുറത്താക്കി.
ഏപ്രിൽ 12ന് ബി.ജെ.പി ഓഫിസിലെ സി.സി.ടി.വി വിഡിയോ മേയ് അവസാനം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്നും കടുത്ത അച്ചടക്കലംഘനമായതിനാൽ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല പറഞ്ഞു.
ഏപ്രിൽ 12ന് രാത്രി 9.34ന് അമർ കിഷോർ കശ്യപ് ബി.ജെ.പി ഓഫിസിൽ എത്തുന്നതും തുടർന്ന് ഒരു സ്ത്രീ കാറിൽ നിന്നിറങ്ങി മുകളിലേക്ക് പോകുന്നതും പടിക്കെട്ടിൽ നടക്കുന്ന അശ്ലീലരംഗങ്ങളുമായിരുന്നു വിഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ബി.ജെ.പി പ്രവർത്തകയെന്ന് പറയപ്പെടുന്ന സ്ത്രീ പിന്നീട് പൊലീസിൽ പരാതി നൽകിയിരുന്നു.
വിഡിയോ വ്യാജമായി നിർമിച്ച് തന്നെയും കശ്യപിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നായിരുന്നു ഇവരുടെ വാദം. കശ്യപിനെ ‘സഹോദരതുല്യൻ’ എന്നായിരുന്നു പ്രവർത്തക വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.