1. യു.പി സഭയിൽ പാൻമസാല ചവച്ച് തുപ്പിയതിന്‍റെ കറ 2. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 

യു.പി നിയമസഭയിൽ എം.എൽ.എമാർ പാൻമസാല ചവച്ച് സഭയിൽ തുപ്പുന്നു; അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി സ്പീക്കർ

ലഖ്നോ: യു.പി നിയമസഭയിൽ എം.എൽ.എമാർ പാൻമസാല ചവച്ച് സഭയിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കണമെന്ന് സ്പീക്കർ സതീഷ് മഹാന. സഭക്കുള്ളിൽ പാൻമസാല തുപ്പിയതിന്‍റെ കറയുണ്ടായിരുന്നത് താൻ വൃത്തിയാക്കിപ്പിച്ചെന്നും ഇനി അങ്ങനെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭക്കുള്ളിൽ പാൻമസാല ഉപയോഗിക്കുകയും തറയിൽ തുപ്പുകയും ചെയ്ത അംഗങ്ങൾ തന്നെ കണ്ട് കുറ്റസമ്മതം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സഭയുടെ പ്രവേശന കവാടത്തിലുൾപ്പെടെ പാൻമസാല ചവച്ച് തുപ്പിയ കറകളുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ന് രാവിലെ അസംബ്ലി സെഷൻ തുടങ്ങുന്നതിന് മുമ്പ് ഒരു എം.എൽ.എ സഭാഹാളിൽ പാൻമസാല ചവച്ച് തുപ്പുന്നത് താൻ വിഡിയോ ദൃശ്യങ്ങളിൽ കണ്ടെന്ന് സ്പീക്കർ സഭയിൽ പറഞ്ഞു. ഞാൻ അവിടെ നേരിട്ടെത്തി തുപ്പിയത് വൃത്തിയാക്കിപ്പിച്ചു. ആരാണ് അത് ചെയ്തതെന്ന് ഇപ്പോൾ പറയുന്നില്ല. നിയമസഭ വൃത്തിയായി സൂക്ഷിക്കുകയെന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

ഇന്ന് രാവിലെ സഭയിൽ തുപ്പിയ എം.എൽ.എ നേരിട്ട് കണ്ട് കുറ്റസമ്മതം നടത്തിയാൽ അത് സ്വീകരിക്കും. അല്ലാത്തപക്ഷം തക്കതായ നടപടി സ്വീകരിക്കേണ്ടിവരും -സ്പീക്കർ പറഞ്ഞു. 

Tags:    
News Summary - UP Assembly Speaker Satish Mahana cautions MLAs for spitting pan masala in House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.